അതിജീവിതയെ അപമാനിച്ച കേസ്; സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ക്ക് ജാമ്യം. അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ്…

ചെമ്പുമുക്ക്, പടമുകള്‍ മെട്രോ സ്റ്റേഷനുകനുകളുടെ സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തില്‍

കാക്കനാട്: പടമുകളില്‍ പൊളിക്കേണ്ട കെട്ടിടങ്ങളുടെ വില നിര്‍ണയം പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇന്‍ഫോപാര്‍ക്ക്, കലൂര്‍ മെട്രോ റെയിലിന്റെ ചെമ്പുമുക്ക്, പടമുകള്‍ മെട്രോ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ കെഎംആര്‍എല്‍.…

സ്വർണക്കൊള്ള : കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി

കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ്…

ടി പി ചന്ദ്രശേഖരൻ വധക്കേസ് ; 4 -ാം പ്രതിക്ക് വീണ്ടും പരോൾ

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളിയായ ടി കെ രജീഷിന് വീണ്ടും പരോൾ. കേസിൽ നാലാം പ്രതിയാണ് രജീഷ്. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ…

‘പോറ്റിയേ കേറ്റിയേ’: ഗാനം നീക്കരുതെന്ന് മെറ്റക്ക് കത്ത് നല്‍കി വി ഡി സതീശന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും സംയുക്തമായി എല്‍ഡിഎഫിനെതിരെ ഉപയോഗിച്ച് വിവാദമായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തില്‍ പോര് മുറുകുന്നു. ‘പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട്…

സ്വർണക്കൊള്ള: എൻ. വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിൽ…

പുക മഞ്ഞ് : ഡൽഹി – തിരുവനന്തപുരം എയർ ഇന്ത്യ സർവീസ് റദ്ദാക്കി

ന്യൂഡൽഹി :പുകമഞ്ഞ് കനത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ ഇതോടെ…

വിബി ജി-റാം ജി ബില്‍: പാസാക്കിയത് ജനവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴില്‍ നല്‍കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞു മാറുന്ന സമീപനമാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ…

അനധികൃത ബോര്‍ഡ് നീക്കംചെയ്യാന്‍ പൊലീസ് സഹകരിച്ചില്ലെങ്കില്‍ നടപടി: ഹൈക്കോടതി

കൊച്ചി: അനധികൃത ബോര്‍ഡുകള്‍ കൊടികള്‍, തോരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനായി തദ്ദേശ ഭരണ സെക്രട്ടറിമാര്‍ സഹായം ആവശ്യപ്പെട്ടാല്‍ പൊലീസുള്‍പ്പെടെയുള്ള അധികൃതര്‍ ഉടന്‍ ലഭ്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. കോടതി…

നാവിക കേന്ദ്രത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽകാക്ക

ബം​ഗളുരു : കർണാടകയിലെ തന്ത്രപ്രധാന നാവിക കേന്ദ്രത്തിന് സമീപം ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽകാക്കയെ കണ്ടെത്തി. ഐഎൻഎസ് കദംബ നാവിക താവളത്തിന് സമീപമുള്ള തിമ്മക്ക ഗാർഡൻ പരിസരത്താണ്…