പുക മഞ്ഞ് : ഡൽഹി – തിരുവനന്തപുരം എയർ ഇന്ത്യ സർവീസ് റദ്ദാക്കി

ന്യൂഡൽഹി :പുകമഞ്ഞ് കനത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ ഇതോടെ പ്രതിസന്ധിയിലായി. യാത്രക്കാർക്ക് റീഫണ്ട് ഏഴു ദിവസത്തിനകം നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എന്നാൽ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *