തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും സംയുക്തമായി എല്‍ഡിഎഫിനെതിരെ ഉപയോഗിച്ച് വിവാദമായ ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തില്‍ പോര് മുറുകുന്നു. ‘പോറ്റിയേ കേറ്റിയേ’ ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്ത് നല്‍കി. പാട്ട് നവമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരന്റെ മൊഴി സൈബര്‍ പൊലീസ് നാളെ രേഖപ്പെടുത്തുമെന്നാണ് വിവരങ്ങള്‍. പാട്ടിന്റെ അണിയറ പ്രവര്‍ത്തകരും നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
