വിബി ജി-റാം ജി ബില്‍: പാസാക്കിയത് ജനവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴില്‍ നല്‍കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞു മാറുന്ന സമീപനമാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബില്‍ പാസാക്കിയതിനെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബില്‍ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംഘ പരിവാര്‍ നിയന്ത്രിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ ഇതിലൂടെ രാജ്യത്തെ കര്‍ഷക – കര്‍ഷകത്തൊഴിലാളി ജനസാമാന്യത്തെ വെല്ലുവിളിക്കുകയാണ്. പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദം ഒന്നുകൊണ്ടുമാത്രമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യാഥാര്‍ത്ഥ്യമായത്. അന്ന് കോണ്‍ഗ്രസ്സ് മനസ്സില്ലാമനസ്സോടെയാണ് പദ്ധതി കൊണ്ടുവരാന്‍ തയ്യാറായത്. ആ താല്പര്യക്കുറവ് അവര്‍ ഉപേക്ഷിക്കണം. യൂണിയന്‍ സര്‍ക്കാരിന്റെ തെറ്റായ നീക്കത്തിനെതിരെ ശക്തമായ ജനാഭിപ്രായം രൂപപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *