ഷിയാസ് കരീം പ്രതിയായ കേസ്; അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച യൂട്യൂബ് വ്‌ളോഗര്‍ക്കെതിരെ കേസ്

സിനിമാ- റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയുടെ ഫോട്ടോയും വ്യക്തിവിവരങ്ങളും പ്രചരിപ്പിച്ച വ്‌ളോഗര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അറേബ്യന്‍ മലയാളി വ്‌ളോഗ്…

ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണം എന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ഹെൽത്ത് ഇൻഷുറൻസ് ലഭിക്കുന്നതിന് 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ…

ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം: ഹാജരാകാൻ വ്‌ലോഗർ ഷാക്കിർ സുബ്ഹാനു പൊലിസ് നിർദേശം

കൊച്ചി:ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വ്‌ലോഗറും യുട്യൂബറുമായ ഷാക്കിർ സുബ്ഹാനു പൊലിസ് നിർദേശം നൽകി. വിദേശത്തുള്ള ഷക്കീറിനോടു നാട്ടിലെത്തിയാലുടൻ ഹാജരാകാനാണ്…

സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സൈബർ പരാതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ഹൈക്കോടതി. സൈബർ പരാതി സംബന്ധിച്ച അന്വേഷണം എട്ട് മാസത്തിനകം പൂർത്തീകരിച്ച് തുടർനടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. വിവിധ…

മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ; ചിന്നക്കനാലിൽ അഞ്ച് ഏക്കർ‌ ഏലത്തോട്ടം ഒഴിപ്പിച്ചു

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കുന്നു. ആനയിറങ്കൽ – ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ഒഴിപ്പിക്കുന്നത്. അഞ്ച് ഏക്കർ ഏല കൃഷിയാണ് ഒഴിപ്പിക്കുന്നത്. ജില്ലാ…

ലക്ഷദ്വീപിൽ വെറ്റിനറി അസി. സർജൻമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പിൽ അഞ്ച് വെറ്റിനറി അസി. സർജൻമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 11 മാസത്തേക്ക് പ്രതിമാസം…

‘സമയം കഴിഞ്ഞിരിക്കുന്നു’: ഗാസയിലെ ആശുപത്രി ആക്രമണത്തിനു പിന്നാലെ ഇറാൻ എംബസിയുടെ പോസ്റ്റ്

ഡമാസ്കസ്∙ ഗാസാസിറ്റിയിലെ അൽഅഹ്‌ലി അറബ് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ  ‘സമയം കഴിഞ്ഞിരിക്കുന്നു’ എന്ന പോസ്റ്റുമായി സിറിയയിലെ ഇറാനിയൻ എംബസി. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് സിറിയയിലെ ഡമാസ്കസിലുള്ള ഇറാനിയൻ…

സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3–2ന് ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി ∙ ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ല. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ തീരുമാനം…

മാധ്യമപ്രവർത്തകർക്കെതിരെ സ്ഥിതി അടിയന്തരാവസ്ഥയേക്കാൾ മോശം, മാധ്യമപ്രവർത്തക സംഘടനകൾ രാഷ്ട്രപതിയെ സമീപിച്ചു

ന്യൂഡൽഹി: അഭിപ്രായസ്വാതന്ത്ര്യവും മാധ്യമപ്രവർത്തന സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ മാധ്യമപ്രവർത്തക സംഘടനകൾ രാഷ്ട്രപതിയെ സമീപിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ കരിനിയമങ്ങളുടെ ഉപയോഗം ക്രമാതീതമായി വർധിച്ചു. അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യമാണ്​ ഇന്ന്​…

ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം ‘വലിയ അബദ്ധമാകും’: ജോ ബൈഡൻ

വാഷിങ്ടൻ ∙ ഹമാസുമായി യുദ്ധത്തിനു തയാറെടുത്ത ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും വ്യത്യസ്ത അഭിപ്രായം പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം…