തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടികളെ പങ്കാളികളാക്കി; നടൻ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുട്ടികളെ വോട്ടഭ്യർഥിക്കാൻ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ‘ചൈൽഡ് റൈറ്റ്‌സ് വാച്ച്’ എന്ന സംഘടനയാണ് പരാതി നൽകിയത്.

കുട്ടികളെ രാഷ്ട്രീയ ലാഭത്തിനായി മുൻനിരയിൽ നിർത്തുന്നത് നിയമവിരുദ്ധമാണെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പരാതിയിൽ പറയുന്നു. വിജയ്‌യോടുള്ള ആരാധന മൂലം കുട്ടികൾ വൈകാരികമായി പ്രതികരിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും, സംഭവത്തിൽ വിജയ് പരസ്യമായി മാപ്പുപറയണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നാണ് കമ്മിഷനോടുള്ള ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *