ലോഡ് ഷെഡിങ് അധികനാൾ നീളില്ല; കൂടംകുളത്ത് നിന്ന് വൈദ്യുതി എത്തിത്തുടങ്ങി, സംസ്ഥാനത്തിന് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണത്തിൽ ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി. കൂടംകുളം ആണവനിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങിയതോടെ ലോഡ് ഷെഡിങ് പരിഹാരമാകുന്നു. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും ബോർഡ് വ്യക്തമാക്കി.

പവർ എക്സ്ചേഞ്ച് വഴി 150 മെഗാവാട്ട് വൈദ്യുതി ഇതിനോടകം ലഭ്യമായിട്ടുണ്ട്. വേനൽ മഴ പെയ്തു തുടങ്ങിയത് വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. മെയ് ആദ്യവാരത്തോടെ കൂടുതൽ വൈദ്യുതി പവർ എക്സ്ചേഞ്ച് വഴി ലഭ്യമാകുന്നതോടെ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *