സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: അന്വേഷണം പൂർത്തിയായി; കുറ്റപത്രം ഉടൻ

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കി. രഞ്ജിത്തിനെതിരെ ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്ന് വ്യക്തമാക്കിയ സംഘം ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി തെളിവുകളില്ല. എന്നാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി സൂചനയുണ്ട്. അതേസമയം, നടൻ ബോബി കുര്യൻ, സഹസംവിധായിക ശാലിനി എന്നിവരെ ചോദ്യം ചെയ്തെങ്കിലും രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചതായി കണ്ടെത്താനായിട്ടില്ല. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി രഞ്ജിത്ത് നാളെ കോടതിയെ സമീപിക്കും.

Leave a Reply

Your email address will not be published. Required fields are marked *