ഗുരുവായൂരിലെ ‘തീവ്രവാദി’ പ്രചാരണം വ്യാജം; കശ്മീരി യുവാവിനെ നാട്ടിലെത്തിച്ചു, സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്

ഗുരുവായൂർ ക്ഷേത്രത്തിൽ ‘തീവ്രവാദി’ എത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത കശ്മീരി യുവാവിനെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ തീവ്രവാദ ബന്ധമൊന്നുമില്ലെന്ന് വ്യക്തമായി.

കശ്മീരിലെ കുപ്‌വാര സ്വദേശിയായ മുഷ്താഖ് അഹമ്മദ് മുൻപ് വൈദ്യുതി വിഭാഗം ജീവനക്കാരനായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 12 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന ഇയാൾ രാജ്യമെമ്പാടും കറങ്ങി നടക്കുകയായിരുന്നു. മലപ്പുറത്തെ ഷഹബ ഷരീഫ് ദർഗ സന്ദർശിക്കുന്നതിനിടെയാണ് ഇയാൾ ഗുരുവായൂരിനെക്കുറിച്ച് അറിയുന്നത്.

കൃത്യമായ അന്വേഷണം പൂർത്തിയാക്കി ആശങ്കകൾ പരിഹരിച്ച ശേഷമാണ് ഇയാളെ ബന്ധുക്കൾക്ക് കൈമാറിയതെന്ന് ഗുരുവായൂർ ടെമ്പിൾ എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *