അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.

കൊച്ചി.

അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് റ്റു മി എന്ന പുതിയ പുസ്തകത്തിന്ര്‍റെ കവര്‍ പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവര്‍ പേജിലെ പുകവലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയില്‍ ഹൈക്കേടതി ഡിവിഷന്‍ ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ഹൈക്കോടതിഅഭിഭാഷകനായ എ രാജസിംഹനാണ് ഹര്‍ജി നല്‍കിയത്. പുകവലിക്കെതിരെയുള്ള ജാഗ്രത നിര്‍ദേശം നല്‍കാത്തത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. പുകയില ഉത്പന്നങ്ങളുടെ വില്‍പനയുടെ നിയന്ത്രണവും നിരോധിക്കുന്ന (ഇഛഠജഅ) പ്രകാരം പുകയില ഉത്പന്നങ്ങളുടെ വില്‍പനയിലും പരസ്യത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. . പുകയില ഉത്പന്നങ്ങളുടെയും പുകവലിക്കുന്ന ചിത്രങ്ങളുടെയും ഒപ്പം ആരോഗ്യ മുന്നറിയിപ്പ്നിര്‍ബന്ധമാണ്.പുസ്തകത്തിന്ര്‍റെ കവര്‍ പേജിലെ ചിത്രത്തില്‍ അത്തരത്തില്‍ രേഖപെടുത്തിയിട്ടില്ല. എഴുത്തുകാരി പ്രശസ്തയായതിനാല്‍ കൗമാരക്കാര്‍ പ്രത്യേകിച്ചും പെണ്കുട്ടികള്‍ സ്വാധീനിക്കപെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നടപടി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *