പാലിയേക്കരയിലെ ടോള്‍ പിരിവിന്് വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി.

കൊച്ചി:ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. സര്‍വീസ് റോഡുകളുടെയടക്കം അറ്റകുറ്റപ്പണികളുടെ പുരോഗതി പരിശോധിച്ച് ടോള്‍ പിരിവിനുള്ള താത്കാലിക വിലക്ക് നീക്കണോ എന്നതില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.ഗതാഗതയോഗ്യമല്ലാത്ത റോഡിന് ടോള്‍ പിരിക്കുന്നതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നും കോടതി വാദം കേള്‍ക്കും.
തൃശൂര്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റിനടത്തിയ യോഗം ദേശീയപാതാ അതോറിറ്റി നടത്തുന്ന മിക്കവാറും അറ്റകുറ്റപ്പണികളില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. . നാറ്റ്പാക്കിലെ വിദഗ്ദ്ധരുടെ സഹായവും തേടിയിരുന്നുവെന്ന്തൃശൂര്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പ്രധാനപാതയില്‍ അടിപ്പാതകളുടെ നിര്‍മ്മാണം മന്ദഗതിയിലാണെന്ന് കളക്ടര്‍ അറിയിച്ചു. അടിപ്പാതകളുടെ പണി നടക്കുന്നിടത്ത് വെള്ളക്കെട്ട് പ്രശ്‌നമുണ്ടെന്നും ടാറിംഗ് നിലവാരമില്ലാത്തതാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ടാറിംഗ് ഉന്നത നിലവാരത്തിലാണെന്നും പഞ്ചായത്ത് റോഡുകള്‍ സംസ്ഥാനത്തിന്റെ ചുമതലയിലാണെന്നും ദേശീയപാതാ അതോറിറ്റിയും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *