പൊലിസ് കസ്റ്റഡി മര്‍ദനം; നാലു പോലിസുകാരെയും പിരിച്ചുവിടാന്‍ നിയമോപദേശം

തിരുവനന്തപുരം: കുന്നംകുളം
പോലിസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികളായ പോലിസുകാരെ പിരിച്ചുവിട്ടേക്കും. പോലിസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചു. കസ്റ്റഡി മര്‍ദനത്തില്‍ നാലു പോലിസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ശിപാര്‍ശ തൃശൂര്‍ ഡിഐജി ഉത്തരമേഖല ഐജിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
നേരത്തെ എടുത്ത അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
എസ് ഐ നുഹ്‌മാന്‍, സിപിഒമാരായ സന്ദീപ്, ശശീന്ദ്രന്‍, സജീവന്‍ എന്നിവര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുള്ളതിനാല്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കുറ്റക്കാരായ പൊലിസുകാരെ അവർക്ക് സൗകര്യപ്രദമായ തൊട്ടടുത്ത സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റിയതിനെതിരേ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. അതേസമയം
തന്നെ മര്‍ദിച്ചവരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണമെന്ന് വി എസ് സുജിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *