ന്യൂഡല്‍ഹി: വിവാഹമോചന കേസില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട കുടുംബ കോടതി ഉത്തരവ്അലഹാബാദ് ഹൈക്കോടതി റദ്ദാക്കി.വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് കൊണ്ട് വിവാഹം അസാധുവാണെന്നതിന്റെ തെളിവല്ലെന്ന് വിലയിരുത്തിയാണ്
വിവാഹമോചന നടപടികള്‍ അനുവദിക്കാതിരുന്ന ഒരു കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹമോചന നടപടികളില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന തന്റെ അപേക്ഷ നിരസിച്ച കുടുംബ കോടതി വിധിയെ ചോദ്യം ചെയ്ത് സുനില്‍ ദുബെ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ”ഈ കോടതിയിലേയും സുപ്രീംകോടതിയും ഉള്‍പ്പെടെ വിവിധ ഹൈക്കോടതികള്‍ നിര്‍ദ്ദേശിച്ച ഉത്തരവുകളില്‍ നിന്ന്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിവാഹം തെളിയിക്കുന്നതിനുള്ള തെളിവ് മാത്രമാണെന്നും 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 8 ലെ ഉപവകുപ്പ് 5 പ്രകാരം വിവാഹ രജിസ്‌ട്രേഷന്‍ ഇല്ലാത്തത് വിവാഹം അസാധുവാകാന്‍ കാരണമല്ലന്നുമാണ് കോടതി നിരീക്ഷിച്ചത്.
രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നത് വിവാഹം അസാധുവാണെന്നതിന് തെളിവല്ലെന്ന് അലഹബാദ് ഹൈക്കോടതി
