കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ തൃശൂര്‍ ജില്ലാ ഓഫീസിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈകോടതി. സ്ഥലത്തിന്റെ വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എഫ്.സി തൃശൂര്‍ ഓഫീസിലെ ജീവനക്കാരായിരുന്ന ലീലാമ്മ, എലിസബത്ത് ജോണ്‍, രാജന്‍, പി.പി. ജോയി എന്നിവര്‍ നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദിന്റെ ഉത്തരവ്.
2001ല്‍ ചങ്ങനാശേരി ചെത്തിപ്പുഴ തോപ്പില്‍ ജോസി വര്‍ഗീസിന് വേണ്ടി കാഞ്ഞിരപ്പള്ളി ആനക്കല്ല് മൈലപറമ്പില്‍ ജോസ് മോന്‍ ജോസഫ്, കോട്ടയം വാഴപ്പള്ളി ഈസ്റ്റ് മുണ്ടിയാത്ത് ജോര്‍ജ് ജോസഫ് എന്നിവരുടെ പേരില്‍ വ്യാജ പ്രമാണങ്ങള്‍ ഹാജരാക്കി 50 ലക്ഷം രൂപ വീതം വായ്പ എടുത്തെന്നാണ് കേസ്. ഹരജിക്കാരും ഉദ്യോഗസ്ഥരായ പി.എം.വിജയന്‍, സി.കെ. രാമചന്ദ്രന്‍ നായര്‍, വി.സി.ഗോപാലന്‍, കെ.ജി.ജോര്‍ജ് എന്നിവരും കൂട്ടുനിന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
കെ.എഫ്.സി വായ്പ തട്ടിപ്പ്:വിജിലന്‍സ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
