ലൈഫ് മിഷന്‍ ഫളാറ്റുകള്‍ക്ക്ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

ലൈഫ് മിഷന്‍ ഫളാറ്റുകള്‍ക്ക് ബലക്ഷയമില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്

കൊച്ചി: ലൈഫ് മിഷന്‍ ഫളാറ്റുകളുമായി ബന്ധപ്പെട്ട കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ധരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഫളാറ്റുകള്‍ക്ക് നിലവില്‍ ബലക്ഷയമില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റുകള്‍
വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ മാത്രമാണ് കെട്ടിടത്തിനുള്ളതെന്നും മണ്ണ് പരിശോധന റിപ്പോര്‍ട്ട് ലഭ്യമല്ലെന്നും കെട്ടിടത്തിന്റെ ഭിത്തിയുടെ പണി പൂര്‍ത്തിയാകേണ്ടതുണ്ടെന്നുമടക്കമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റി. ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *