ആശുപത്രികളെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ മൂന്നംഗ പരാതി പരിഹാര സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍

ബ്യൂറോക്രസി യജമാനന്‍മാരല്ല; ജനാധിപത്യ സേവകരാണെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ആശുപത്രികളെ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍
മൂന്നംഗ പരാതി പരിഹാര സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേരള ക്ലിനിക്കല്‍ എസ്റ്റാബിഷ്‌മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
റിട്ട.അഡീ. നിയമ സെക്രട്ടറി എന്‍. ജീവനാണ് സമിതി ചെയര്‍മാന്‍. റിട്ട. പൊലീസ് സര്‍ജന്‍ ഡോ. പി.ബി. ഗുജ്‌റാള്‍, കേരള മെഡിക്കല്‍ കൗണ്‍സില്‍ ലീഗല്‍ സെല്‍ ചെയര്‍മാനും ന്യൂറോളജിസ്റ്റുമായ ഡോ. വി.ജി. പ്രദീപ് കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ആശുപത്രികളില്‍ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാറിന് വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി മൂന്ന് മാസത്തെ സമയം തേടി.സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളടക്കമുളള ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും കാര്യക്ഷമമായ നടത്തിപ്പും ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി ജി. സാമുവല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *