കൊച്ചി: ലൈംഗീക പീഡന കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി.വേടനെതിരായ ലഹരി കേസുകള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ‘കേസില്‍ കക്ഷി ചേര്‍ന്ന അതിജീവിത ഇന്നലെയും കൂടുതല്‍ വാദങ്ങള്‍ ഉന്നയിച്ചു. യുവതി നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിവാഹത്തില്‍ നിന്ന് വേടന്‍ പിന്മാറിയത് അതിജീവിതയുടെ മാനസികാരോഗ്യം തകര്‍ത്തുവന്നും മറ്റ് യുവതികളും പരാതികള്‍ ഉന്നയിച്ചിട്ടുണ്ടന്നും വാദം ഉന്നയിച്ചു. എന്നാല്‍, സ്വന്തം കേസിന്റെ പരിധിയില്‍ നിന്ന് വാദിക്കണമെന്ന് കോടതി ആവര്‍ത്തിച്ചു. സമൂഹമാധ്യമ പോസ്റ്റുകളും മറ്റും ആധാരമാക്കിയുള്ള അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ പരിഗണിക്കാനാകില്ല. പരാതിക്കാരിയുടെ അഭിഭാഷക നിയമത്തിന്റെ പരിധിക്കപ്പുറം കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിവാഹ വാഗ്ദാനമെന്നത് ക്രിമിനല്‍ കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നും കോടതി വ്യക്തമാക്കി.
റാപ്പര്‍ വേടനെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി.
