കൊച്ചി: തലസ്ഥാനത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി.മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നത്.
ഇത്തരം യോഗങ്ങൾക്ക് എവിടെനിന്നാണ് വൈദ്യുതി കിട്ടുന്നത്. ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാരും അറിയിക്കണമെന്ന് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ,ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.