ഓശാന ഞായറില്‍ ജെറുസലേം രൂപതയുടെ ആശുപത്രി തകര്‍ത്ത് ഇസ്രഈല്‍

കൊച്ചി: നിരവധി കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേല്‍ സയണിസ്റ്റ് ഭീകര തുടരുന്നതിനിടെ ഓശാന ഞായറില്‍ ജെറുസലേം രൂപതയുടെ ആശുപത്രി തകര്‍ത്ത് ഇസ്രഈല്‍.
ഗസ സിറ്റിയില്‍ ജെറുസലേം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ബോംബിട്ട് തകര്‍ത്താണ് ഇസ്രഈല്‍ ഭീകരത തുടരുന്നത്. അല്‍ അഹ്ലി ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. ഓശാന ഞായറായ ഇന്നലെ പുലര്‍ച്ചെയാണ് ആശുപത്രിക്ക് മുകളില്‍ ഇസ്രഈല്‍ ബോംബിട്ടത്.
ഇസ്രഈല്‍ ബോംബാക്രമണത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ആശുപത്രിയിലെ തീവ്രചികിത്സ, ശസ്ത്രക്രിയ, ഫാര്‍മസി, ലബോറട്ടറി എന്നിവ പൂര്‍ണമായും തകര്‍ന്നതായാണ് വിവരം.
ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ആശുപത്രികളെ ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രഈല്‍ ആക്രമണം നടത്തുന്നത്. നിലവില്‍ അല്‍ അഹ്ലി ആശുപത്രിയിലെ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബോംബാക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട രോഗികളും ജീവനക്കാരും റോഡരികില്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കേണ്ടി വന്നതായി ഗസ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
‘അന്താരാഷ്ട്ര നിയമങ്ങള്‍ക്കും കരാറുകള്‍ക്കും അനുസൃതമായി ഗസയിലെ ആരോഗ്യ മേഖലയെ സംരക്ഷിക്കാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര
സ്ഥാപനങ്ങളോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടുന്നു,’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനിടെ ഇസ്രാഈല്‍ ആക്രമണത്തെ വിമര്‍ശിച്ച് ജെറുസലേം രൂപത രംഗത്തെത്തി. ക്രിസ്ത്യാനികളുടെ വിശുദ്ധവാരത്തിന്റെ തുടക്കത്തില്‍ നടത്തിയ ആക്രമണത്തെ രൂപത അപലപിച്ചു.
ഓശാന ഞായറില്‍ യേശു ജെറുസലേമില്‍ പ്രവേശിച്ചുവെന്നാണ് വിശ്വാസം. ആക്രമണം മത പവിത്രതയുടെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും ഗുരുത

Leave a Reply

Your email address will not be published. Required fields are marked *