മുനമ്പം: വഖഫ് ഭേദഗതി ബില്ല് ഒരു ചതിയാണെന്ന് സഭയ്ക്ക് തന്നെ മനസ്സിലായിട്ടുണ്ട് .അതിനെ തുടര്‍ന്ന് മുനമ്പം വിഷയത്തില്‍ പാസാക്കിയ പുതിയ വഖ ഫ് ബില്ലിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടികൊണ്ട് കോട്ടപ്പുറം രൂപത ബിഷപ്പ് ആംബ്രോസ് പുത്തന്‍വീട്ടില്‍ രംഗത്ത് വന്നു . പുതിയ വഖഫ് ബില്ല് പാസാക്കിയാലും മുനമ്പം നിവാസികളുടെ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ ആവില്ല എന്നാണ് ബിഷപ്പ് പറയുന്നത്. മുനമ്പം പ്രദേശം ഉള്‍പ്പെടുന്ന രൂപത കൂടിയാണ് കോട്ടപ്പുറം. മുനമ്പം വിഷയത്തില്‍ അമുസ്ലീങ്ങള്‍ ആയിട്ടുള്ള വ്യക്തികളെ ബോര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചത് ശരിയായ നടപടി അല്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. അഞ്ചുവര്‍ഷം മുസ്ലിമായി ജീവിച്ചവര്‍ക്ക് മാത്രമേ ഭൂമി വഖഫ് ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന പരാമര്‍ശം ഒട്ടും യുക്തി സഹമല്ല എന്നും,ഒരാള്‍ അഞ്ചു വര്‍ഷം മുസ്ലിം ആയിട്ട് തന്നെയാണ് ജീവിച്ചത് എന്നുള്ളതിന് എന്ത് തെളിവാണ് ഉള്ളതെന്ന് അദ്ദേഹം അധികൃതരോട് ചോദിച്ചിരുന്നു. മുനമ്പം നിവാസികളുടെ പ്രശ്‌നപരിഹാരത്തിന് ഒരു അറുതിവരണമെങ്കില്‍ കോടതിയില്‍ നിന്നുതന്നെ വ്യക്തമായ വിധി വരണമെന്നും, കൂടാതെ റവന്യൂ അവകാശം പുനഃസ്ഥാപിക്കപ്പെട്ടാല്‍ മാത്രമേ മുനമ്പം വക്കഫ് ഭൂമി തര്‍ക്കം പൂര്‍ണമായും പരിഹരിച്ചു എന്ന് പറയാന്‍ സാധിക്കു എന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞദിവസം ലത്തീന്‍ സഭ മുനമ്പം വിഷയത്തില്‍ ശക്തമായി പൊട്ടിത്തെറിച്ചിരുന്നു. ബി ജെ പി യുടെ രാഷ്ട്രീയ മുതലെടുപ്പിനെകുറിച്ചും,ക്രിസ്തുമതവും,ഇസ്ലാം മതവും, തമ്മില്‍ അടിപ്പിച്ച് ചേരിതിരിവ് ഉണ്ടാക്കി ക്രിസ്ത്യന്‍ വോട്ട് പിടിക്കാനുള്ള ബി ജെ പി യുടെ തന്ത്രത്തെ കുറിച്ചും സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ജീവനാഥ ‘ ഉള്‍പ്പെടെ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്നിരുന്നു. ഇതിലൂടെ ലത്തീന്‍ സഭയ്ക്ക് മുനമ്പം വിഷയത്തെക്കുറിചുള്ള രാഷ്ട്രീയ ചിത്രം വ്യക്തമായി. അതിന്റെ ചൂട് കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ കോട്ടപുറം രൂപത ബിഷപ്പ് മുനമ്പം വിഷയത്തില്‍ മറ്റൊരു ഒരു പ്രസ്താവന മാധ്യമങ്ങളില്‍ നടത്തിയത്. ഇതോടൊപ്പം മുസ്ലിം സഹോദരങ്ങളുടെ പ്രതിസന്ധിയും തങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടെന്നും, വക്കഫ് നിയമം പാസാക്കിയതില്‍ മറ്റു വല്ല ദുരുദ്ദേശങ്ങളും ഉണ്ടോ എന്ന് വ്യക്തമായി പഠിച്ചതിനുശേഷം മാത്രമേ വിഷയത്തില്‍ ഒരു പൂര്‍ണ്ണ ചിത്രം ലഭിക്കു എന്നുമാണ് അദ്ദേഹം പറയുന്നത്.
മിത്രങ്ങളായി നിന്നിരുന്നവര്‍ പെട്ടെന്ന് ശത്രുക്കളായി മാറിയത് ഭീതിജനകം തന്നെയാണെന്ന്. ഇതിന് മറ്റുവല്ല കാരണവും ഉണ്ടോ എന്ന് അന്വേഷിക്കണം.
അതുപോലെതന്നെ ജബല്‍ പൂരില്‍ ക്രിസ്തുമതത്തിനും വൈദികര്‍ക്കും, നേരിടേണ്ടിവന്ന ക്രൂരമായ പീഡനങ്ങള്‍ ആശങ്ക ഉണര്‍ത്തുന്നുവെന്ന കാര്യവും ബിഷപ്പ് ആരാഞ്ഞു. പക്ഷേ ജബ്പൂരിലെ പോലെ ശക്തമായ പ്രതിഷേധങ്ങള്‍ ഒരിക്കലും കേരളത്തിലുണ്ടാവില്ല എന്ന് കൂടി അദ്ദേഹം എടുത്തു പറഞ്ഞിരുന്നു. ജബല്‍ പൂരില്‍ ആക്രമണങ്ങള്‍ ആളുകളില്‍ കത്തി കയറിയതിന് പ്രധാന കാരണം വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത തന്നെയാണെന്നുള്ള വിഷയവും അദ്ദേഹം ചൂണ്ടിക്കാട്ടി .ക്രിസ്തുമതം തങ്ങളെ പഠിപ്പിച്ചത് ക്ഷമിക്കാനും, പൊറുക്കാനും,ആണ്.
എന്തിരുന്നാലും വക്കഫ് ബില്ല് പാസാക്കിയതിന്റെ തുടര്‍നടപടികള്‍ സഭയില്‍ നിന്ന് തന്നെ ശക്തമായി ഉണ്ടാവും എന്നും, അതോടൊപ്പം ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും,സ്ത്രീ സാന്നിധ്യം ഉറപ്പാക്കാനും സഭ തീരുമാനിച്ചു. അതിനുവേണ്ടി വാര്‍ഡ് തലം മുതല്‍ തന്നെ മുനമ്പം വിഷയത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും കോട്ടപ്പുറം ബിഷപ്പ് ഫാദര്‍ ആന്‍ഡ്രൂസ് പറഞ്ഞു.