വഖഫ് ഭേദഗതി ബില്‍: പ്രതിഷേധ ചത്വരം ഏപ്രില്‍ 23ന്

HHHHH

കൊച്ചി: മുസ്ലിം ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ കയ്യേറ്റമാണ് വഖഫ് ഭേദഗതി ബില്‍. ഇന്ത്യയില്‍ ഓരോ മത സാമൂഹ്യ വിഭാഗങ്ങള്‍ക്കും അവരവരുടേതായ പ്രത്യേക അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന ഭരണഘടന അവകാശം മുസ്ലിം സമുദായത്തിനും വകവെച്ചു കിട്ടേണ്ടതുണ്ട്. മുസ്ലിം ന്യൂനപക്ഷത്തിന്റെ ഈ ഭരണഘടന അവകാശം കവര്‍ന്നെടുക്കാനുള്ള സര്‍ക്കാരിന്റെ ഏകപക്ഷീയ നീക്കമാണ് വഖഫ് ദേതഗതിബില്‍. ജനാധിപത്യ ചട്ടക്കൂട് ഉപയോഗിച്ച് കൊണ്ട് ഇന്ത്യയുടെ ഭരണഘടന, മതേതര, ജനാധിപത്യ സ്വഭാവം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങള്‍ വംശീയ അജണ്ട നടപ്പാക്കാനുള്ള ഭരണകൂട ഉപകരണങ്ങളാകുമ്പോള്‍ നീതിക്ക് വേണ്ടി ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടാനാണ് മുസ്ലിം ന്യൂനപക്ഷങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അതിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള ഈ വരുന്ന ഏപ്രില്‍ 23 ന്എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വിപുലമായ പ്രതിഷേധ ചത്വരം സംഘടിപ്പിക്കുകയാണ്. അന്നേദിവസം വൈകുന്നേരം 4.30ന് ആരംഭിക്കുന്ന പ്രതിഷേധ ചത്വരത്തില്‍ സയ്യിദ് സആദത്തുല്ലാഹ് ഹുസൈനി, മുഹിബുല്ലാഹ് നദ്വി എം.പി, തോല്‍ തിരുമാവളവന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എം.ഹസന്‍, പി.മുജീബ് റഹ്‌മാന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പ്രൊഫ. എം.കെ സാനു, ഫാദര്‍ പോള്‍ തേലക്കാട്, എം.ഐ അബ്ദുള്‍ അസീസ്, സി.പി ജോണ്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, കെ.ബാബു എം.എല്‍.എ, അബ്ദുശുക്കൂര്‍ കാസിമി,അലിയാര്‍ കാസിമി, ടി.കെ ഫാറൂഖ്, പ്രൊഫ. അരവിന്ദാക്ഷന്‍, സണ്ണി എം കപിക്കാട്, കെ.കെ ബാബുരാജ്, ഡോ. ജാബിര്‍ അമാനി, ഷമീര്‍ മദനി,നൂര്‍ മുഹമ്മദ് സേട്ട്, അഡ്വ.മുഹമ്മദ്ഷാ, ജിന്റോ ജോണ്‍, അംബിക മറുവാക്ക്, ജോളി ചിറയത്ത്,ഡോ. പി.ഉണ്ണീന്‍, ഷിബു മീരാന്‍, ശിഹാബ് പൂക്കോട്ടൂര്‍, എന്‍.എം പിയേഴ്‌സണ്‍, എന്‍. മാധവന്‍ കുട്ടി, കെ.സഹദേവന്‍, കെ.പി സേതുനാഥ്,
പി.ജെ ജെയിംസ്, പി.ടി.പി സാജിദ, അനൂപ് വി.ആര്‍,പ്രേം ബാബു, തൗഫീഖ് മമ്പാട്, ജ്യോതിവാസ് പറവൂര്‍, അഡ്വ.അബ്ദുള്‍ വാഹിദ്, എന്‍.കെ.അലി,
ഐ.ഗോപിനാഥ്, എ.കെ വാസു, ഷിഫാന, ബാബുരാജ് ഭഗവതി തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *