സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മേല്‍ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം

caraccident

കൊച്ചി:സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതി കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണെന്നതും അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യവും വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ് ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സെപ്റ്റംബര്‍ 15ന് കരുനാഗപ്പള്ളിയില്‍ വെച്ച് രണ്ട് സ്ത്രീകള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയും വീണ് കിടന്ന സ്ത്രീയുടെ മേല്‍ പ്രതി കാര്‍ കയറ്റിയിറക്കിയതിനെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടുവെന്നുമാണ് കേസ്.കൂടെയുണ്ടാരുന്ന സുഹൃത്ത് ഡോ.ശ്രീക്കുട്ടിയുടെ പ്രേരണയാലാണ് ഇത് ചെയ്തതെന്നാണ് കേസ്.എന്നാല്‍ അശ്രദ്ധയോടെ സ്‌കൂട്ടര്‍ യാത്രക്കാര്‍ കുറുകെ കടന്നപ്പോള്‍ ഇടിക്കുകയായിരുന്നെന്നായിരുന്നു ഹരജിക്കാരന്റെ വാദം.രണ്ടാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാല്‍ മദ്യ ലഹരിയില്‍ മുന്നോട്ടെടുത്താണ് കാര്‍ കയറ്റി കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.മുന്‍പ് എട്ട് കേസുകളില്‍ പ്രതിയാണ്. ജാമ്യത്തില്‍ വിട്ടാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 58 ദിവസത്തോളമായി തടവില്‍ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടര്‍ന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ട് പേരുടേയും ജാമ്യ ബോണ്ട് കെട്ടി വെക്കണമെന്നതാണ് പ്രധാന ഉപാധി. വിചാരണ കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവ് നശിപ്പിക്കാനോ ഏതെങ്കിലും വ്യക്തികളെ തെളിവു നല്‍കുന്നയില്‍ നിന്ന് തടയാനോ പാടില്ല,

Leave a Reply

Your email address will not be published. Required fields are marked *