ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ. അബൂബക്കറിനെ പരിശോധിക്കുന്നതിനായി മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ സുപ്രിംകോടതി നിർദേശം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനാണ് കോടതി നിർദേശം നൽകി.അർബുദ രോഗ ബാധിതനായ അബൂബക്കറിനെ രണ്ട് ദിവസത്തിനകം എയിംസിൽ എത്തിച്ച് പരിശോധനയ്ക്കാൻ ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്,അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാന് പരിശോധനക്കായി മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ സുപ്രിംകോടതി നിർദേശം
