തന്റെ തലച്ചോറിന്റെ പ്രവർത്തനം പ്രത്യേക യന്ത്രം വഴി മറ്റുള്ളവർ നിയന്ത്രിക്കുന്നവെന്ന ഹർജിയുമായി അധ്യാപകൻ സുപ്രിംകോടതിയിൽ

ന്യൂഡൽഹി: തന്റെ തലച്ചോറിന്റെ പ്രവർത്തനം പ്രത്യേക യന്ത്രം വഴി മറ്റുള്ളവർ നിയന്ത്രിക്കുന്നവെന്ന ഹർജിയുമായി അധ്യാപകൻ സുപ്രിംകോടതിയിൽ.ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻ്റിഫിക് ലബോറട്ടറിയിൽ നിന്ന് ചിലർ “ഹ്യൂമൻ ബ്രെയിൻ റീഡിംഗ് മെഷിനറി” കരസ്ഥമാക്കിയിട്ടുണ്ടെന്നാണ് ഹർജിക്കാരന്റെ ആരോപണം. അധ്യാപകന്റെ ആവശ്യം വിചിത്രമാണെന്ന് സുപ്രിംകോടതി പറഞ്ഞു.ഹ്യൂമൻ ബ്രെയിൻ റീഡിംഗ് മെഷിനറിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു
അധ്യാപകനായ ഹർജിക്കാരന്റെ ആവശ്യം.ആദ്യം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി അനുവദിച്ചില്ല. തുടർന്നാണ് അധ്യാപകൻ സുപ്രിംകോടതിയെ സമീപിക്കുന്നത്.2024 സെപ്തംബർ 27-ന് സുപ്രീം കോടതി ഹർജിയിൽ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു . എന്നിരുന്നാലും, ഹർജി ഉടൻ തള്ളിക്കളഞ്ഞില്ല.ഹരജിക്കാരൻ്റെ യഥാർത്ഥ പരാതികൾ മനസ്സിലാക്കാൻ മാതൃഭാഷയിൽ ആശയവിനിമയം നടത്താൻ സുപ്രീംകോടതി ലീഗൽ സർവീസസ് കമ്മിറ്റിയോട് നിർദ്ദേശിച്ചു.ഹരജിക്കാരനുമായി ആശയവിനിമയം നടത്തിയ ശേഷം, ലീഗൽ സർവീസ് കമ്മറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.തൻ്റെ തലച്ചോറിനെ നിയന്ത്രിക്കുന്നതായി ആരോപിക്കപ്പെടുന്ന ഉപകരണം നിർജ്ജീവമാക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യമെന്ന് റിപോർട്ടിൽ വ്യക്മമാക്കി.എന്നാൽ ഇത്തരമൊരു ആവശ്യത്തിൽ യാതൊരുവിധ തെളിവുമില്ലാത്ത സാഹചര്യത്തിൽ എങ്ങനെ ഇടപെടുമെന്നായിരുന്നു ജസ്റ്റിസുമാരായ സുധാൻഷു ധൂലിയയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ചിന്റെ ചോദ്യം

Leave a Reply

Your email address will not be published. Required fields are marked *