ഡൽഹി: ബലാത്സംഗക്കേസിൽ ബി.ജെ.പി മുൻ എം.പി പ്രജ്വല് രേവണ്ണയ്ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു.കർണാടക ഹൈക്കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.പ്രജ്വല് രേവണ്ണയ്‌ക്കെതിരായ നാല് പീഡനക്കേസുകളുണ്ട്.അന്വോഷണ സംഘം 2,144 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു.
ബലാത്സംഗക്കേസിൽ ബി.ജെ.പി മുൻ എം.പി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല
