ഡൽഹി കലാപക്കേസ് പ്രതി ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീംകോടതി

DELHI CASE

നാല് വർഷമായി അവർ തടവിലാണ്

ഡൽഹി: കലാപക്കേസിൽ പ്രതി ചേർത്തിരിക്കുന്ന ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.എത്രയും വേഗം ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
നാല് വർഷമായി അവർ തടവിലാണെന്ന് ചൂണ്ടിക്കാണിച്ചതിനാൽ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദേശിച്ചത്. എംബിഎ ബിരുദധാരിയായ ഫാത്തിമയെ 2020 ഏപ്രിൽ 11ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്യതത്.പിന്നീട് ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദ്, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് ആക്ടിവിസ്റ്റ് ഖാലിദ് സെയ്ഫി, കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത്ത് ജഹാൻ, ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ എന്നിവരോടൊപ്പം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *