കൊച്ചി: ലക്ഷദ്വീപിലെ പോലിസ് കസ്റ്റഡിയിലിരുന്നയാൾ കടലിൽ ചാടി കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താൻ നടപടിയില്ലെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയെ വിശദീകരണം തേടി. ലക്ഷദ്വീപ് ഭരണകൂടമടക്കുള്ള എതിർകക്ഷികളോട് വിശദീകരണം തേടിയ കോടതി രണ്ടാഴ്ചക്ക് ശേഷം ഹർജി പരിഗണിക്കാൻ മാറ്റി.ലക്ഷദ്വീപിലെ ചെത്തിലാത്ത് ദ്വീപുകാരനായ പൊന്നിക്കം അബ്ദു റഹ്മാൻ എന്ന 40 കാരനെ ഒക്ടോബർ് പത്തിനാണ് കടലിലിൽ കാണാതായത്. ചെറിയ തോതിൽ മാനസിക വൈകല്യമുള്ള അബ്ദുൾ റഹാമാനെ വീട്ടിലും നാട്ടിലും പ്രശ്നമുണ്ടാക്കുന്നവെന്ന പരാതിയിലാണ് പോലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പോലിസ് സ്റ്റേഷനനടുത്തുള്ള കടലിലേക്ക് എല്ലാവരും നോക്കി നിൽക്കെ അബ്ദുൾ റഹ്മാൻ ചാടുകയായിരുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാർ ബന്ധപ്പെട്ടവരെ ഉടൻ വിവരമറിയിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയെന്നാണ് പരാതി.ഏകദേശം 3 മണിക്കൂറിലേറെ അബ്ദുറഹ്മാൻ കടലിൽ കഴുത്തോളം വെള്ളത്തിൽ നിൽക്കുകയായിരുന്നു എന്നാണ് ദ്യക് സാകഷികൾ പറയുന്നത്. വൈകിയെത്തിയ പോലിസ് സംഘം ബോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.ഈ സംഭവത്തിലെ പോലീസ് അനാസ്ഥയുണ്ടായെന്നാണ് ഹർജിയിൽ പറയുന്നത്.രക്ഷാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിച്ചിലെന്നും പരാതിയുണ്ട്.അബ്‌ദുറഹ്‌മാനെ കാണാതായി 2 ദിവസത്തിനു ശേഷമാണ് എയർ ആംബുലൻസും കോസ്റ്റൽ, നെവി കപ്പലുകളും ചെതലാത്ത് ദ്വീപിന്റെ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.8 ദിവസത്തിനു ശേഷം അഡ്മിനിസ്ട്രെഷന്റെ നിർദ്ദേശപ്രകാരം മുങ്ങൽ വിദഗ്ദർ എത്തി 2 ദിവസം ക്യാമ്പ് ചെയ്യുകയും ചെയ്തു.അബ്‌ദുറഹ്‌മാന്റെത് ഭാര്യയും 4 മക്കളുമാണ്. അബ്‌ദുറഹ്‌മാൻറെ കുടുംബത്തിന് നീതി ലഭിക്കണം എന്നും പോലീസിന്റെ അനാസ്ഥ പരിശോധിക്കണമെന്നുമാണ് ആവശ്യം.
ലക്ഷദ്വീപിലെ പോലിസ് കസ്റ്റഡിയിലിരുന്നയാൾ കടലിൽ ചാടി കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടു: ബന്ധുക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി
