വാർത്ത മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാനാവില്ല: മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരം

ഏതെങ്കിലും വ്യക്തിയുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ കോടതിയിൽ പരിഹാരം തേടാം

കൊച്ചി: വാർത്ത മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും അതിനാൽ നിയന്ത്രിക്കാനാവില്ലന്നും ഹൈക്കോടതിയുടെ ഫുൾബെഞ്ച് ഉത്തരവ്.രാജ്യസുരക്ഷ അഖണ്ഡത ക്രമസമാധാനം വ്യക്തികളിലെ സൽകീർത്തി തുടങ്ങിയവയെ ബാധിക്കുന്ന അവസരത്തിൽ മാത്രമേ ഇത്തരം നിയന്ത്രണം സാധിക്കുവെന്നും ആർട്ടിക്കിൾ 19 പ്രകാരം മാധ്യമങ്ങളുടെ അവകാശങ്ങളും വ്യക്തികളുടെ അവകാശങ്ങളും പരസ്പര പൂരകമാണ്.ഭരണഘടനാ മൂല്യങ്ങളും കാഴ്ചപ്പാടുകളും അത് നൽകുന്ന കടമകളും പൗരന്മാരോ മാധ്യമങ്ങളും അനുഭവിക്കുന്ന അവകാശങ്ങൾക്ക് സ്വയം പരിധി ഏർപ്പെടുത്തുന്ന വിധമാണ് നിർവചിക്കപ്പെട്ടിട്ടുള്ളതെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത്, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ്, ജസ്റ്റിസ് സി.എസ്. സുധ, ജസ്റ്റിസ് വി.എം ശ്യാംകുമാർ എന്നിവരടങ്ങുന്ന വിശാല ബെഞ്ച് വ്യക്തമാക്കി.
ക്രിമിനൽ കേസുകളിലും മറ്റും മാധ്യമം ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് 2014ൽ പൊതുപ്രവർത്തകനാണു ആണ് ആദ്യം കോടതിയെ സമീപിച്ചത്. 2016 ജൂലൈ ഹൈക്കോടതിയിൽ ഉണ്ടായ അഭിഭാഷക മാധ്യമ തർക്കങ്ങൾക്കു പിന്നാലെയാണ് മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ഹർജികൾ ഹൈക്കോടതിയിൽ എത്തിയത്.എന്നാൽ മാധ്യമ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിരവധി വിധികൾ മുന്നിലുണ്ട്.
ഭരണഘടന അനുച്ഛേദം 19(1) എ ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്യത്തിൽ മാധ്യമ സ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ യുക്തിപരമായ നിയന്ത്രണം ഭരണഘടനയുടെ അനുച്ഛേദം19 (2)ലും വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പ് നൽകുന്ന മറ്റ് മൗലികാവകാശങ്ങളുടേയും അന്തർലീനമായ മൂല്യങ്ങളുടേയും ആശയങ്ങളുടേയും മറ്റും കാര്യത്തിലും യുക്തിസഹമായ നിയന്ത്രണം മാധ്യമങ്ങൾക്ക് മേലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് മറികടന്നുള്ള യാതൊരു നിയന്ത്രണവും സാധ്യമല്ല. ജീവിക്കാനുള്ള അവകാശം ഉറപ്പ് നൽകുന്ന ഭരണഘടന അനുച്ഛേദം 21ലൂടെ അഭിപ്രായ സ്വാതന്ത്യം നിയന്ത്രിക്കപ്പെടുന്നുണ്ട്. ക്രിമിനൽ കേസുകളിൽ അന്തിമായ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളാണെന്നിരിക്കെ മാധ്യമങ്ങളുണ്ടാക്കുന്ന തീർപ്പിന് ഭരണഘടനാപരമായി സംരക്ഷണമില്ല. എന്നാൽ, ഇക്കാര്യത്തിൽ ഉത്തരവാദിത്വത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കേണ്ടത്. അതേസമയം, മാധ്യമങ്ങൾ മൂലം ഏതെങ്കിലും വ്യക്തിയുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ പരിഹാരം തേടി കോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്നും വിശാലബെഞ്ച് വ്യക്തമാക്കി.
ചാനൽ ചർച്ചകൾ നിയന്ത്രിക്കണം ഓപ്പൺ കോടതിയിലെ ജഡ്ജിമാരുടെ കമന്റുകൾ പ്രസിദ്ധീകരിക്കുന്നതും അന്വേഷിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും വിലക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ആയിരുന്നു ഹർജിക്കാർ ഉന്നയിച്ചിരുന്നത്.എന്നാൽ മാധ്യമങ്ങലെ നിയന്ത്രിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു കേസിൽ കക്ഷി ചേർന്ന വിവിധ മാധ്യമ സ്ഥാപനങ്ങളും അറിയിച്ചിരുന്നതു.അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തികളുടെ അവകാശവും മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ ഭരണഘടനപരമായ ഉത്തരവാദിത്വങ്ങളും മൗലികമായ കടമകളും മറക്കാതെ വേണം മാധ്യമങ്ങൾ പ്രവർത്തിക്കാമെന്ന് കോടതി വ്യക്തമാക്കി മാധ്യമങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യത്തിൽ അത്തരത്തിൽ പ്രവർത്തിക്കേണ്ടതുണ്ട് വ്യക്തികളുടെ അവകാശങ്ങളിലേക്കുള്ള അനാവശ്യ ഇടപെടലുകൾ ഉണ്ടാകരുത് ഉത്തരവാദിത്വം മാധ്യമപ്രവർത്തനത്തിലെ പൊതുയോഗം തുറക്കാൻ ഇത് പ്രേരണയാകണമെന്നും കോടതി ഉത്തരവിൽ പറയുന്നു അവകാശി ഉണ്ടായാൽ വ്യക്തികൾക്ക് കോടതികളെ സമീപിച്ച് ആശ്വാസ നേടാനുള്ള എല്ലാ വഴികളും സുപ്രീംകോടതിയുടെ സഹാറ കേസിലെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി അന്വേഷണം നടക്കുന്നതും കോടതികളുടെ പരിഗണനയിലുള്ളതുമായ കേസുകളിൽ മാധ്യമങ്ങൾക്ക് പരിമിതമായ അവകാശം മാത്രമേയുള്ളൂ കുറ്റക്കാരാണെന്നോ നിരപരാധിയാണെന്നോ നിലയിൽ അഭിപ്രായപ്പെടണം ഉണ്ടായാൽ ഇത്തരം റിപ്പോർട്ടിന് ഭരണഘടനപരമായ പരിരക്ഷ ഉണ്ടാകില്ല കുറ്റക്കാരൻ വിധിക്കാനുള്ള അധികാരം കോടതികൾക്കാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഈ വിധിയെ ഭാഗം മാർഗ്ഗനിർദേശമാക്കി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
ക്രിമിനൽ കേസുകളിലും മറ്റും മാധ്യമ ഉള്ളടക്കം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് 2014ൽ പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ നൽകിയ ഹരജിയാണ് ആദ്യം കോടതിയുടെ പരിഗണനക്കെത്തിയത്. പിന്നീട് 2016ൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരുമായുള്ള തർക്കത്തെ തുടർന്ന് കൂടുതൽ ഹരജികളെത്തി. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാർഗ നിർദ്ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ‘പബ്ലിക് ഐ’ എന്ന ട്രസ്റ്റും ഹരജി നൽകി. എന്നാൽ, വാർത്തകളുടെ സത്യസന്ധത ഉറപ്പാക്കണമെന്നും കോടതികളുടെ അന്തിമ ഉത്തരവുണ്ടാകും വരെ മാധ്യമങ്ങൾ പ്രതികളുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നുമുള്ള ആവശ്യവും കോടതി അനുവദിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *