പ.ബംഗാളിൽ പി.ജി ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി

നാളെ രാവിലെ പത്ത് മണിക്ക് മുൻപായി കേസ് രേഖകൾ പോലിസ് സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി നിർദേശം.

കൊൽക്കത്ത: ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയ
കേസിൽ അന്വോഷണം ആവശ്യപ്പെട്ട് നിരവധി ഹർജികളാണ് ഹൈക്കോടതിയിലെത്തിയത്. സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെയന്നയാളാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടറുടെ മാതാപിതാക്കളുൾപ്പെടെ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി
അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കാൻ നിർദേശം നൽകി. ഡോക്ടർ ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കളെ പോലിസ് ആദ്യം അറിയിച്ചത്. മ്യതദേഹം ബന്ധുക്കളെ കാണിക്കുന്നതിനും മണിക്കൂറുകൾ വൈകിപ്പിച്ചു. ആശുപത്രി അധിക്യതർ ഈ കേസ് വേഗത്തിൽ റിപോർട്ട് ചെയ്തില്ലെന്നും കോടതി ചൂണ്ടികാട്ടി. . സർക്കാർ ഇരക്കൊപ്പമല്ലെന്നും കോടതി വാദത്തിനിടെ വിമർശനമുന്നയിച്ചു.മെഡിക്കൽ കോളജ്
പ്രിൻസിപ്പൽ സന്ദീപ്ഘോഷ് ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചതായി അഭിഭാഷകൻ അറിയിച്ചു. രാജികത്ത് ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് രാജ്യവ്യാപകമായ പ്രതിഷേധമുയർന്നിരുന്നു.
അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്നായിരുന്നു ഡോക്ടർമാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *