സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈകോടതി

ggg

വ്യക്തികളെ മറച്ചുവെച്ചാലും
മൊഴി നൽകിയവരെ തിരിച്ചറിയാൻ കഴിയുമെന്ന വാദം ഹൈക്കോടതി തള്ളി

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈകോടതി. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് വി.ജി അരുണിന്‍റെ ഉത്തരവ്.റിപ്പോർട്ട്‌ പുറത്തു വിടുന്നത് ഹരജിക്കാരനെ നിയമപരമായി അടക്കം എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കാനാവാത്ത
സാഹചര്യത്തിൽ ഹരജി
നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തി.
ഹേമ കമ്മിഷൻ റിപ്പോർട്ടിൻമേൽ സർക്കാറിന് നടപടിയെടക്കാൻ പൊതു ചർച്ചകളും ആവശ്യമാണ്. ഇത്തരമൊരു ചർച്ചയുണ്ടാക്കുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്.
രാഷ്ട്ര നിർമാണത്തിൽ മാധ്യമങ്ങളുടെ പങ്ക് സംബന്ധിച്ച തെറ്റിദ്ധാരണയിൽ നിന്നാണ് മാധ്യമങ്ങളിൽ റിപ്പോർട്ട് വരുന്നത് വ്യക്തിഹത്യക്ക് കാരണമാകുമെന്ന ഹർജിക്കാരൻ്റെ ആശങ്കക്ക് കാരണം. ആരുടേയും സ്വകാര്യത ഹനിക്കപ്പെടാത്തതിനാൽ ഇത്തരം ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന്
ഹരജി തള്ളുകയായിരുന്നു. ഉത്തരവ് നടപ്പാക്കാനായി കമീഷൻ നിർദേശിച്ചിട്ടുള്ള തീയതി ഒരാഴ്ചത്തേക്ക് കോടതി നീട്ടുകയും ചെയ്തു.
2019ൽ കൈമാറിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നതിനെ തുടർന്ന് മാധ്യമ പ്രവർത്തകർ അടക്കം നൽകിയ അപേക്ഷയിൽ സ്വകാര്യത ഭംഗിക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോർട്ട് നൽകാൻ വിവരാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് റിപ്പോർട്ട് പുറത്ത് വിടാനിരിക്കുന്ന ദിവസമാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. അന്ന് തന്നെ റിപ്പോർട്ട് പുറത്ത് വിടുന്നത് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. വ്യക്തികളെ
മറച്ചുവെച്ച് നൽകിയാലും മൊഴി നൽകിയവരെ തിരിച്ചറിയാൻ സാധ്യതയുണ്ടെന്നായിരുന്നു ഹരജിയിലെ വാദം. എന്നാൽ, വിവരാവകാശ നിയമ പ്രകാരം അനുവദനീയമായ ഭാഗം മാത്രമാണ് അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നതെന്നും അത് നിഷേധിക്കാനാവില്ലെന്നും ഹരജി നിലനിൽക്കില്ലെന്നും വിവരാവകാശ കമീഷൻ വ്യക്തമാക്കി. സംഭവവുമായി ബന്ധമില്ലാത്ത ഹരജിക്കാരന് ഇത്തരമൊരു ഹരജി നൽകാനാവില്ലെന്ന് സർക്കാറും സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണമെന്നും അതിനായി റിപ്പോർട്ട് പുറത്തു വിടണമെന്നും വിമൻ ഇൻ സിനിമ കലക്റ്റീവും വനിതാ കമ്മിഷനും വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യത പുറത്തു പോവാതിരിക്കാനാവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമീഷൻ ‘ ഉത്തരവിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടന്നും കോടതി ചൂണ്ടി കാട്ടി

Leave a Reply

Your email address will not be published. Required fields are marked *