വഖഫ് ഫണ്ട് തിരിമറി: മുസ്ലിംലീഗ് നേതാവിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Waquf fund

കൊച്ചി: ഒന്നരക്കോടി രൂപ ഫണ്ട് തിരുമറി നടത്തി എന്ന കേസിൽ മുസ്ലിം ലീഗ് നേതാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. രണ്ടായിരത്തി പത്തു മുതൽ പതിനഞ്ച് വരെയുള്ള കാലയളവിൽ പുറത്തിൽ മിറാക്കത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ സെക്ക്രട്ടറിയിരിക്കെ ഹരജിക്കാരൻ ജമാഅത്തിന്റെ കണക്കുകളിൽ കൃത്രിമം നടത്തിയെന്നും ജമാഅത്തിന് ഒന്നരക്കോടി രൂപ നഷ്ടമുണ്ടാക്കിയെന്നും ഇത് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന ഹരജിക്കാരനിൽ നിന്നും തിരിച്ചുപിടിക്കണമെന്നും ഹരജിക്കാരനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് 2023 മാർച്ച് മാസം സംസ്ഥാന വഖഫ് ബോർഡ് ഉത്തരവ് ഇറക്കിയിരുന്നു.
ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും, നിലവിൽ ജമാഅത്ത് പ്രസിഡന്റുമായ കെ.പി ത്വാഹിർ അഡ്വ. ജോർജ് പൂന്തോട്ടം, അഡ്വ. പി.ഇ സജൽ, എസ് കബീർ എന്നിവർ മുഖേന നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഫണ്ട് തിരിമറി ആരോപിച്ച് ഹരജിക്കാരന് ശേഷം തെരെഞ്ഞെടുക്കപ്പെട്ട ജമാഅത്ത് കമ്മിറ്റി സർക്കാരിൽ പരാതി നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ ഹരജിക്കാരനെതിരെ ചക്കരക്കൽ പൊലിസ് കേസെടുക്കുകയും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു റിമാൻന്റും ചെയ്തിരുന്നു.
2010-15 കാലയളവിലെ കണക്കുകൾ 2017ൽ സംസ്ഥാന വഖഫ് ബോർഡിൻ്റെ എംപാനൽ ഓഡിറ്റേഴ്സ് ഓഡിറ്റ് ചെയ്യുകയും ഓഡിറ്റ് റിപ്പോർട്ട് 2018ൽ ബോർഡ് അംഗീകരിക്കുകയും ഉത്തരവിറക്കുകയും ചെയ്തിരിന്നു. പുതിയ ജമാഅത്ത് കമ്മിറ്റിയുടെ
പരാതി പ്രകാരം ചക്കരക്കല്ല് സബ്ഇൻസ്പെക്ടർ 2018 ഒക്ടോബറിൽ വഖഫ് ബോർഡ് സിഇഒ ക്ക് കേസെടുക്കാൻ ആവശ്യമായ വിശദാംശങ്ങൾ ലഭ്യമാക്കാൻ കത്ത് നൽകുകയും അത് ബോർഡ് തള്ളുകയും ചെയ്തതാണ്.
തുടർന്ന് പരാതിക്കാർ സംസ്ഥാന പൊലിസ് മേധാവിയെ 2019 മാർച്ച് മാസം സമീപിക്കുകയും തുടർന്ന് ഗവൺമെൻറ് വീണ്ടും ഓഡിറ്റ് ചെയ്യുന്നതിനായി ഉത്തരവിറക്കി 2019 ജൂലൈയിൽ സർക്കാരിൻറെ ഓഡിറ്റ് പൂർത്തിയാക്കുകയും 2023 മാർച്ച് 15ന് അംഗീകരിച്ച് ഉത്തരവ് ഇറക്കുകയും ഇതേ തുടർന്ന് വഖഫ് ബോർഡ് സിഇഒ റിപ്പോർട്ട് അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനും ഒന്നരക്കോടി രൂപ
കെ.പി താഹിൽ നിന്ന് തിരിച്ചു പിടിക്കാനും ക്രിമിനൽ കേസ് എടുക്കാനും നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *