ചെന്നൈ: ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. തമിഴ്‌നാട്ടിൽ എംപിയുമായി ബന്ധമുള്ള 40 ഇടങ്ങളിലും റെയ്‌ഡ് പുരോഗമിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കമാണ് റെയ്‍ഡെന്ന് റിപ്പോർട്ടുകളുണ്ട്. മുൻ കേന്ദ്രസഹമന്ത്രിയും ആരക്കോണം എംപിയുമാണ് ജഗത് രക്ഷകൻ.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം പരിശോധനകൾ തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെ മുതലാണ് പരിശോധനകൾ ആരംഭിച്ചത്. തമിഴ്‌നാട്ടിൽ ഡിഎംകെ നേതാക്കളുടെ വീട്ടിൽ മുൻപും റെയ്‌ഡ് നടന്നിരുന്നു.