കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കല്‍ പീഢനക്കേസുകളില്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലും, യുവതിയെ പീഢിപ്പിച്ച കേസിലുമാണ് മോന്‍സനെതിരേ കേസെടുത്തിരിക്കുന്നത്.പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണെനെതിരെ പീഢന കേസിലും അറസ്റ്റ് രേഖപെടുത്തിയിരുന്നു. തനിക്കെതിരായ പീഡനക്കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് മോന്‍സന്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ കൂട്ടുപ്രതിയാകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടര്‍ന്നാണ് പീഢന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തനിക്കെതിരെ മൊഴി നല്‍കിയതെന്നും യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് മോന്‍സണ്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പീഢനകേസില്‍ മോന്‍സണ്‍ മാവുങ്കല്‍ ജാമ്യാപേക്ഷ നല്‍കി
