കൊച്ചി:പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് മുന്നോടിയായി പി.എഫ്.ഐ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് പിന്നാലെ അറസ്റ്റിലായ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.കരമന അഷ്റഫ് മൗലവി, അബ്ദുല്‍ സത്താര്‍, യഹിയകോയ തങ്ങള്‍, കെ.മുഹമ്മദലി, സി.ടി സുലൈമാന്‍ എന്നിവരെയാണ് കൊച്ചി എന്‍.ഐ.എ കോടതി മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്.പ്രതികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് അടക്കമുള്ളവയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്ന എന്‍.ഐ.എയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി മൂന്ന് ദിവസത്തേക്ക് കൂടി ഇവരെ കസ്റ്റഡിയില്‍ വിട്ടത്.

