ഓഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യം
കൊച്ചി: വധശ്രമ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഇന്ന് മുതല്‍ അടുത്തമാസം മൂന്ന് വരെയാണ് ജസ്റ്റിസ് വിജു എബ്രഹാം ഇടക്കാല ജാമ്യം അനുവദിച്ചത്.25000 രൂപയുടെ ബോണ്ടും ആള്‍ ജാമ്യവും പരീക്ഷയക്കല്ലാതെ എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റെഗ്രിറ്റിഡ് പി ജി ഇന്‍ ആര്‍ക്കിയോളജി & മെറ്റീരിയല്‍ സ്റ്റഡീസ് പരീക്ഷയെഴുതാനാണ് ആര്‍ഷോ കോടതിയെ സമീപിച്ചത്.
