കൊച്ചി: ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടിയെ കൊണ്ട് സംഘ്പരിവാറിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചെന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പി.എഫ്.ഐ സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസര്‍,സംസ്ഥാന സമിതിയംഗം യഹിയ തങ്ങള്‍ ഉള്‍പ്പടെയുള്ള 31 പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 41 ദിവസമായി കുട്ടിയുടെ പിതാവുള്‍പ്പടെയുള്ളവര്‍ റിമാന്‍ഡിലായിരുന്നു.കീഴ്‌കോടതി ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സമാന കുറ്റക്യത്യങ്ങളില്‍ ഏര്‍പ്പെടുരുത്. സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
ആലപ്പുഴയില്‍ സംഘ്പരിവാറിനെതിരേ പ്രകോപന മുദ്രാവാക്യം: റിമാന്‍ഡിലായിരുന്ന 31 പേര്‍ക്ക് ഹൈക്കോടതി ജാമ്യം
