ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് കോടതി

കൊച്ചി: അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി. ഈ കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാരിന് വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജി കോടതി തള്ളി.കേസ് തുടര്‍ നടപടികള്‍ക്കായി ജൂണ്‍ 16ലേക്ക് മാറ്റി.
2011 ല്‍ മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വസതിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് വനം വകുപ്പ് കേസെടുത്തത്.കൃഷ്ണകുമാര്‍, നളിനി എന്നിവരില്‍ നിന്നാണ് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ ലഭിച്ചതെന്നും ഇവര്‍ക്ക് നിയമപരമായി ലഭിച്ച ആനക്കൊമ്പുകളാണ് മോഹന്‍ലാലിന് കൈമാറിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കി. കേസ് പിന്‍വലിക്കാന്‍ 2020 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരെ കേസ് തുടരുന്നത് കോടതി നടപടികളുടെ ദുരുപയോഗമാണെന്നു വ്യക്തമാക്കി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹരജി നല്‍കിയത്. ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിയമപരമായി ലഭിച്ചതോടെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നു മോഹന്‍ലാലും വാദിച്ചു.
എന്നാല്‍ ഇത്തരത്തില്‍ കേസ് നടപടികള്‍ അവസാനിപ്പിക്കരുതെന്നാവശ്യപ്പെട്ട് എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ പൗലോസ്, പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി ജയിംസ് മാത്യു എന്നിവര്‍ കോടതിയില്‍ കക്ഷി ചേരാന്‍ ഹരജി നല്‍കി. ഈ ഹരജികള്‍ കോടതി തള്ളിയതിനെതിരേ ഇരുവരും ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി. പെരുമ്പാവൂര്‍ കോടതി ഇവരുടെ വാദം കൂടി കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചു.തുടര്‍ന്നാണ് വീണ്ടും വാദം കേട്ട് ജുഡിഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി കേസ് പിന്‍വലിക്കണമെന്ന ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *