പിതാവ് രണ്ട് കുട്ടികളുമായി ആലുവ പുഴയില്‍ ചാടി ജീവനൊടുക്കി

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍ നിന്ന് പിതാവ് കുട്ടികളുമായി പുഴയില്‍ ചാടി. പതിനാറും പതിമൂന്നും വയസുള്ള കുട്ടികള്‍ മരിച്ചു.പാലാരിവട്ടം കളവത്ത് റോഡ് തുരാട്ട്പറമ്പ് വീട്ടില്‍ ഉല്ലാസ് ഹരിഹരനും (ബേബി) ഇദ്ദേഹത്തിന്റെ രണ്ട് കുട്ടികളുമാണ് മരിച്ചത്.
മരപ്പണിക്കാരനായിരുന്ന ഉല്ലാസിന്റെ ഏഴാംക്ലാസുകാരനായ മകന്‍:ഏകനാഥ് (13) പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍: കൃഷ്ണപ്രിയ (17) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് പെണ്‍കുട്ടിയെയും ആണ്‍കുട്ടിയുമായി പിതാവ് പുഴയില്‍ ചാടിയത്. കുട്ടികളെ പുഴയിലെടുത്തിടുകയായിരുന്നു വെന്നാണ് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നത് ആദ്യം ആണ്‍കുട്ടിയെ പുഴയിലെക്ക് തള്ളിയിട്ട ശേഷം പെണ്‍കുട്ടിയെ പുഴയിലെക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കുതറി മാറാന്‍ ശ്രമിച്ചതായും ദൃക്‌സ്‌സാക്ഷികള്‍ പറയുഞ്ഞു.സംഭവം കണ്ട ഉടനെ പരിസരത്തുള്ളവര്‍ പുഴയില്‍ ചാടി. ഫയര്‍ ഫോയ്‌സും സമീപത്ത് ചൂണ്ടയിട്ടിരുന്നവരും ചേര്‍ന്ന് രണ്ട് കുട്ടികളെയും കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പിതാവിന്റെ മൃതദേഹം പിന്നീടാണ് കണ്ടെത്തിയത്.കാക്കനാട് സെസിലെ ജീവനക്കാരി രാജിയാണ് ഉല്ലാസ് ഹരിഹരന്റെ ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *