കൊച്ചി: പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസറിനെ പോലിസ് കസ്റ്റഡിയിലെടുത്തു.കാഞ്ഞിരമറ്റത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇന്ന് വൈകിട്ടാണ് ആലപ്പുഴ സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്തത്.ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് മഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ ഒരുകുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ചുവെന്ന കേസിലാണ് സംസ്ഥാന നേതാവായ കെ.എച്ച് നാസറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.നേരത്തെ പരിപാടിയുടെ സംഘാടക സമിതിയംഗം എന്ന പേരില്‍ സംസ്ഥാന സമിതിയംഗമായ യഹിയ തങ്ങളെയടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.കെ.എച്ച് നാസറിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പോപ്പുലര്‍ഫ്രണ്ട് വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണെന്ന സൂചനയുണ്ട്.
പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ കെ.എച്ച് നാസര്‍ കസ്റ്റഡിയില്‍
