ബിന്‍സിയ
കൊച്ചി: മതവിദ്വേശ പ്രസംഗം നടത്തിയതിന്റെ പേരില്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കി പൂജപ്പുര ജയിലില്‍ കഴിയുന്ന പി.സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നല്‍കി.അനന്തപുരം ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരിലുള്ള കേസിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.സമാന രീതിയി്ല്‍ 10 ദിവസം കഴിഞ്ഞ് വെണ്ണലയില്‍ നടത്തിയ വിദ്വേശ പ്രസംഗത്തില്‍ പാലാരിവട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയത് ഹൈക്കോടതി ഇന്ന് നീട്ടി നല്‍കി.പ്രായവും ആരോഗ്യസ്ഥിതിയും മുന്‍ എം.എല്‍.എ ആണെന്നതും കണക്കിലെടുത്തു പി.സി ജോര്‍ജിന് ജാമ്യം നല്‍കുന്നതെന്ന് കോടതി പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കണം.ആവശ്യമായി ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാകണം.ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ്പി.സി ജോര്‍ജിന്റെതെന്നും ഇത് വളരെ ഗൗരവതരമാണെന്നും ജാമ്യം അനുവദിക്കരുതെന്നും കോടതിയും പ്രോസിക്യൂഷനും നിസഹായരാകുകയാണെന്നും ഡി.ജി.പി കോടതിയോട് അഭ്യര്‍ത്ഥിച്ചു.
ജാമ്യം ലഭിച്ചശേഷം പ്രതികരിക്കാമെന്നാണ് പി.സി ജോര്‍ജ് പറയുന്നതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.അതിനാല്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തില്ല എന്ന് കോടതി തന്നെ ഉറപ്പാക്കണമെന്നും ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വയ്ക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.എന്നാല്‍ ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്നും വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ഷവും നടത്തിയിട്ടില്ലന്നും പി.സി ജോര്‍ജ് കോടതിയോട് അഭ്യര്‍ഥിച്ചു.