കൊച്ചി: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.സംസ്ഥാന പോലിസിന് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.കൊലപാതകത്തിനു പിന്നില്‍ നിരോധിത സംഘടനകളുണ്ടെന്നും അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിപ്പിക്കേണ്ടതിനാല്‍ കേസ് സി.ബി.ഐയ്ക്കു കൈമാറണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം.എന്നാല്‍ കേസ് സി.ബി.ഐയ്ക്ക് നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
നിരവധി കേസുകളുകളില്‍ പ്രതിയായിരുന്ന സജ്ഞിത്ത് ഭാര്യക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അഞ്ച് മാസം മുന്‍പ് കാറിടിച്ച് വീഴ്ത്തി ഒരു സംഘം വെട്ടിക്കൊന്നത്.കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ സമീപ പ്രദേശത്ത് തന്നെ കഴിഞ്ഞ റമദാന്‍ മാസത്തില്‍ വെള്ളിയാഴ്ച നമസ്‌ക്കാരം കഴിഞ്ഞ് പിതാവിനൊപ്പം സഞ്ചരിച്ച പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ കാറിടിച്ച് വീഴ്ത്തി ഒരു സംഘം വെട്ടിക്കൊന്നു.ഇതില്‍ സുബൈറിനെ ഇടിച്ചിട്ട കാര്‍ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു.ഈ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയിലാവുകയും സഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കൊലയ്ക്ക ഉപയോഗിച്ച ആയുധങ്ങള്‍ പൊലിസ് കണ്ടെത്തുകയും ചെയ്തിരുന്നു.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകകേസ് സി.ബി.ഐയ്ക്ക് വിടണമെന്ന ഹരജി ഹൈക്കോടതി തള്ളി
