കൊച്ചി: നമ്പര്‍-18 പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതിനായി പ്രതി അഞ്ജലി റീമാദേവ് എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരായി. കേസില്‍ അഞ്ജലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.തുടര്‍ നടപടിയുടെ ഭാഗമായിട്ടാണ് പോക്‌സോ കോടതിയില്‍ പ്രതി എത്തിയത്. കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ അന്വേഷണ സംഘത്തിന് മുന്‍പില്‍ അഞ്ജലി ഹാജരാകും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ അന്വേഷണ സംഘം അജ്ഞലിയുടെ കോഴിക്കോട്ടെ വസതിയില്‍ നോട്ടിസ് പതിച്ചിരുന്നു. ഇന്നലെ കോടതിയിലെത്തിയ അഞ്ജലിക്ക് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ ആവശ്യപ്പെട്ട് നേരിട്ട് നോട്ടിസ് നല്‍കി. കേസിലെ മറ്റ് പ്രതികളായ റോയ് വയലറ്റിന്റെയും സൈജു തങ്കച്ചന്റെയും കസ്റ്റഡി കാലാവധി അവസാനിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
