കൊല്ലപ്പെട്ട ട്വന്റിട്വന്റി പ്രവര്‍ത്തകന്റെ പിതാവ് ഹൈക്കോടതിയില്‍
കൊച്ചി: കിഴക്കമ്പലത്ത് ട്വന്റിട്വന്റി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ സിപി.എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്ന ഹരജിയുമായി കൊല്ലപ്പെട്ട ദീപുവിന്റെ പിതാവ് കുഞ്ഞാറു ഹൈക്കോടതിയെ സമീപിച്ചു.കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ നിന്നും കേസ് മാറ്റണമെന്നാണാവശ്യം.പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ജഡ്ജിയുടെ പിതാവ് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയാണന്നും സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ ജില്ലാ സെക്രട്ടറി പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ സ്വാധീനം കേസിന്റെ നടപടിക്രമങ്ങളെ ബാധിക്കുമെന്നുമാണ് ഹരജിയില്‍ പറയുന്നത്.
ഹരജി പരിഗണിച്ച ജ: സിയാദ് റഹ്മാന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.ഫെബ്രുവരി 12 ന് സി.പി.എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് 18നാണ് മരിച്ചത്.കേസിലെ പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് സംബന്ധിച്ച് തനിക്കോ തന്റെ കുടുംബത്തിനോ നോട്ടിസൊന്നും ലഭിച്ചിട്ടില്ലെന്നും ജാമ്യഹരജിയെ എതിര്‍ത്ത് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമത്തിലെ 15ാം വകുപ്പ് പ്രകാരം എഫ്്.ഐ.ആറിന്റെ പകര്‍പ്പുള്‍പ്പടെയുള്ള രേഖകള്‍ ലഭിക്കാന്‍ തങ്ങള്‍ക്കവകാശമുണ്ടെന്ന് വാദിച്ചെങ്കിലും നിയമത്തെയൊക്കെ ഇതത്തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല എന്നതായിരുന്നു പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയുടെ നിലപാടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
