കൊച്ചി: എറണാകുളം ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് 55 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ പ്രതികളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയടക്കം 8 പേരെയാണ് ഇടപ്പള്ളി മാമംഗലത്തെ ഓയോ ഹോട്ടലിൽ നിന്നും പിടികൂടിയത്. ലഹരി മരുന്ന് വിൽക്കാനെത്തിയ നാലുപേരും വാങ്ങാനെത്തിയ നാലുപേരും ആണ് പിടിയിലായത്. ആലുവ സ്വദേശി റെച്ചു റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ എന്നിവരാണ് വില്പനക്കാർ. മയക്കുമരുന്ന് വാങ്ങാനെത്തിയ കൊല്ലം സ്വദേശികളായ ഷിബു, ജുബൈ൪, തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരെയുമാണ് കോടതി ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്കയച്ചത്.
ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് 55 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ പ്രതികളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
