തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ ഇന്ത്യൻ കോഫിഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഊണ് ഉൾപ്പെടെയുള്ള പ്രധാന വിഭവങ്ങൾ ഒഴിവാക്കാനും ചായയ്ക്കും കാപ്പിക്കും സമയക്രമീകരണം ഏർപ്പെടുത്താനും അധികൃതർ തീരുമാനിച്ചു.
പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഊണിന് പകരം ബിരിയാണി മാത്രമാകും നൽകുക. കൂടാതെ, പകൽ 12 മണി മുതൽ 3 മണി വരെ ചായയും കാപ്പിയും ലഭ്യമാകില്ലെന്നും തൃശ്ശൂർ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. തെക്കൻ ജില്ലകളിലെ 45 ശാഖകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുന്നത്.
സൗകര്യമുള്ള ഇടങ്ങളിൽ വിറകടുപ്പിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും നിയമസഭയുൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ശാഖകളിൽ ഇത് പ്രായോഗികമല്ല.
