കൊച്ചി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. ബി.അശോകിനെ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥലം മാറ്റിയ നടപടിക്കും ഹൈക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി.സര്‍ക്കാര്‍ നടപടികള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് സ്ഥലം മാറ്റം നടപ്പാക്കുന്നത് മാറ്റിവെക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. കൃഷി വകുപ്പ് തലവനായിരുന്ന അശോകിനെ കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറ്റിയ നടപടി കഴിഞ്ഞയാഴ്ച ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. ഇതോടെ അശോകിന് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോദ്പാദന കമീഷണര്‍ സ്ഥാനങ്ങളില്‍ തുടരാം. ഹരജി വീണ്ടും സെപ്റ്റംബര്‍ 23ന് പരിഗണിക്കും.കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള സ്ഥലം മാറ്റത്തിനെതിരായ ഹരജിയില്‍ തുടര്‍വാദം നടക്കാനിരിക്കെ തിരക്കിട്ട് നടത്തിയ പുതിയ സ്ഥലം മാറ്റമാണ് അശോക് ചോദ്യം ചെയ്തത്.
ഡോ.ബി.അശോക് ഐ.എ.എസിനെ സര്‍ക്കാര്‍ വീണ്ടും സ്ഥലംമാറ്റിയത്ഹൈക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി
