പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കണമെന്നആവശ്യം ഹൈക്കോടതി തള്ളി

#പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി:പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി.സര്‍വീസ് റോഡുകള്‍ നന്നാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എഐ കോടതിയെ സമീപിച്ചത്. ഇതിനായി ഏതാനും ചിത്രങ്ങളും സമര്‍പ്പിച്ചിരുന്നു എന്നാല്‍ സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ടോള്‍ പിരിവിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്ന നിരോധനം അടുത്തമാസം ഒമ്പതു വരെ നീട്ടിയത്.കൂടാതെ റോഡ് നിര്‍മ്മാണം മന്ദഗതിയിലാണ് നടക്കുന്നതെന്നും, സര്‍വീസ് റോഡുകള്‍ ഇതുവരെയും പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും, വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനം ഉള്ളതെന്നും ഓണക്കാലത്ത് കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായേക്കുമെന്നും, റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ണമായി തീര്‍ത്താലേ ടോള്‍ പരിക്കാന്‍ അനുവദിക്കാവൂ എന്നും കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *