പിഴ തുക തട്ടിയെടുത്ത കേസില്‍ പ്രതിയായ പൊലീസുകാരിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി

#പിഴ തുക തട്ടിയെടുത്ത കേസില്‍ പ്രതിയായ പൊലീസുകാരിയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി

കൊച്ചി: വാഹന പരിശോധനയില്‍ നിന്നും ഈടാക്കിയ പിഴ തുക തട്ടിയെടുത്ത കേസില്‍ പ്രതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഹൈകോടതി തള്ളി.വാഴക്കുളം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ആയിരുന്ന ശാന്തി കൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദീന്‍ തള്ളിയത്.മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനില്‍ റൈറ്ററുടെ ജോലി ചെയ്തിരുന്നപ്പോള്‍ 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് വലിയിരുത്തിയാണ് ഹരജി തള്ളിയത്.ഹരജിക്കാരി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഉടന്‍ കീഴടങ്ങാത്തപക്ഷം അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി പിഴത്തുക ബാങ്കില്‍ അടക്കാതെ രേഖകളില്‍ കൃത്രിമം കാട്ടി തട്ടിയെടുതെന്നാണ് പൊലീസിന്റെ വിശദീകരണം. മാസം തോറും ഒന്നര ലക്ഷത്തോളം രൂപ ചിട്ടി അടക്കാനും എല്‍.ഐ.സി വായ്പ തുക തിരിച്ചടക്കാനും പണം ആവശ്യമായിരുന്ന ഹരജിക്കാരിക്ക് ശമ്പളമായി ലഭിച്ചിരുന്നത് 30000 രൂപ മാത്രമായിരുന്നു. തുടര്‍ന്നാണ് ആരോപണത്തില്‍ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് വിലയിരുത്തി മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *