കൊച്ചി: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് കൂടി ഹൈകോടതി ജാമ്യം അനുവദിച്ചു. പാലക്കാട് മഞ്ചത്തോട് സ്വദേശി മുഹമ്മദ് ബിലാല്‍, തൃത്താല സ്വദേശി കെ.പി. അന്‍സാര്‍, പിരായിരി സ്വദേശി റിയാസുദ്ദീന്‍, പട്ടാമ്പി സ്വദേശി കെ.വി. സഹീര്‍ എന്നിവര്‍ക്കാണ് ഡിവിഷന്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിചാരണ നീളുന്നത് കണക്കിലെടുത്താണ് ജാമ്യം.
2022 ഏപ്രില്‍ 16 നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലക്കുള്ള ഗൂഡാലോചനയിലും കൊലയാളികളെ സംരക്ഷിച്ചതിലും പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കൊലക്കുറ്റമടക്കം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ആകെ 71 പ്രതികളില്‍ 62 പേരെയാണ് അറസ്റ്റ് ചെയ്തത്. 49 പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ശ്രീനിവാസന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് കൂടി ഹൈകോടതി ജാമ്യം
