പൊലിസ് ഓഫിസ് അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായും വെട്ടിനിരത്തൽ നടക്കുന്നതായി ആക്ഷേപം

keralapoliceofficersassociation

കോട്ടയം: കേരള പൊലിസ് സേനയിലെ അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ മുതൽ ഇൻസ്പെക്ടർ വരെ റാങ്കിലുള്ള ഉദ്യോ​ഗസ്ഥരുടെ ക്ഷേമ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള കേരള പൊലിസ് ഓഫിസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ എതിർ പാനലുകളിലുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ആക്ഷേപം.
ഓഫിസ് അസോസിയേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭയരഹിതമായി ജനാധിപത്യ രീതിയിൽ മത്സരിക്കാൻ ആ​ഗ്രഹിക്കുന്ന അം​ഗങ്ങൾക്ക് പൊതുവേ അതിന് കഴയാറില്ലെന്ന ആക്ഷേപം നേരത്തെയുണ്ട്.ഇതിനിടയിലാണ് കോട്ടയം ജില്ലാ അസോസിയേഷനിലേക്കുള്ള മത്സരം കൗതുകകരമായിരിക്കുന്നത്. കോട്ടയം ജില്ലയിൽ 63 ഇടങ്ങളിൽ 57 ഇടത്തും എതിർ സ്ഥാനാർത്ഥികളില്ലാതെ വിജയികളുണ്ടായെങ്കിലും ബാക്കി ആറിടങ്ങളിൽ മാത്രമാണ് എതിർസ്ഥാനാർത്ഥികളുള്ളത്.ഇതിൽ ഒരാൾ വനിതാ സ്ഥാനാർത്ഥിയാണ്.എതിർ പാനലോ സ്ഥാനാർത്ഥികളോ ഇല്ലാത്തതിന് കാരണം പൊതുവേ കഠിനമായ മാനസീക സമ്മർദ്ദം അനുഭവിക്കേണ്ടി വരുകയും കേഡർ സംവിധാനവുമുള്ള പൊലിസ് വകുപ്പിൽ മേലുദ്ധോ​ഗസ്ഥരുടെ അനിഷ്ടവും അതുവഴി അസുഖകരമായ ജോലി സാഹചര്യവും സ്ഥമാറ്റ ഭീഷണിയൊന്നും വരുത്തി വെയ്ക്കേണ്ടന്ന് കരുതിയാണ്.ഇതിനിടയിലാണിപ്പോൾ ഇതൊന്നും കണക്കാക്കാതെ മത്സര രം​ഗത്ത് വന്നിരിക്കുന്ന വിരലിലെണ്ണാവുന്നവർക്കെതിരേ പലതരത്തിലുള്ള സമ്മർദ്ദങ്ങളും പ്രതികാര നടപടികളും വന്നിരിക്കുന്നതായി ഓഫിസേഴ്സിനിടയിൽ തന്നെ ചർച്ചയായിരിക്കുന്നത്.
ജൂലൈ 25 ന് വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ ഓഫിസ് അസോസിയേഷനിലേക്ക് 63 ൽ വെറും ആറിടങ്ങളിൽ മാത്രം എതിർ സ്ഥാനാർഥികളുള്ളതിൽ ഒരാളാകട്ടെ വൈക്കം സ്റ്റേഷനിലെ എ.എസ്.ഐ ആയ സ്വപ്ന കരുണാകരനാണ്.ഒരു വർഷം മുൻപ് പാലാ സ്റ്റേഷനിൽ നിന്നും വൈക്കം സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ലഭിച്ചെത്തിയ ഇദ്ദേഹത്തിന് കാഞ്ഞിരപ്പിള്ളി സബ്ഡിവിഷനിലെ മണർക്കാട് സ്റ്റേഷനിലേക്കാണിപ്പോൾ അസോസിയേഷൻ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം തന്നെ ട്രാൻസ്ഫർ ഓർഡർ വന്നിരിക്കുന്നത്.പ്രത്യേക അടിയന്തിര സാഹചര്യങ്ങളിലും അച്ചടക്ക നടപടികളുടെ ഭാ​ഗമായും സേനയിൽ സ്ഥലം മാറ്റം പതിവുള്ളതാണെങ്കിലും വൈക്കം സ്റ്റേഷനിലെ വനിതാ എ.എസ്.ഐയെ ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നതിന് പിന്നിൽ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നിർഭയം രം​ഗത്ത് വന്നത് കൊണ്ടും ആറോ ഏഴോ മാസത്തിനകം റിട്ടയർ ചെയ്യേണ്ട മത്സരം​ഗത്തുള്ള ഒരുദ്യോ​ഗസ്ഥന്റെ താൽപര്യം കൊണ്ടാണെന്നുമാണ് ഓഫിസേഴ്സിനുള്ളിലെ ചർച്ച.
ഉദ്യോഗസ്ഥരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, മാനസികാരോഗ്യ പ്രശ്നങ്ങൾ, ജോലിഭാരം, മേലധികാരികളുടെ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുക, ശമ്പള പരിഷ്കരണം,വനിതാ ഉദ്യോ​ഗസ്ഥരടക്കമുള്ളവരുടെ പരിരക്ഷ, അവധി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെടുക തുടങ്ങിയവയൊക്കെയാണ് അസോസിയേഷന്റെ രൂപീകരണ ലക്ഷ്യം.
എന്നാൽ ഇത്തരത്തിൽ പ്രതിപക്ഷമോ വായ്ക്ക് എതിർവായയോ ഇല്ലാത്ത തരത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഒരുതരത്തിൽ ഓഫിസേഴ്സ് അസോസിയേന്റെ രൂപീകരണ ലക്ഷ്യമെന്താണോ അതിന്റെ നേർ വിപരീത ഫലമാണ് ഏറേ മാനസീക സമ്മർദ്ദമനുഭവിക്കുന്ന സാധാരണക്കാരായ സേനാം​ങ്ങൾക്കിടയിൽ ഉണ്ടാക്കുകയെന്നതാണ് ഉയരുന്ന ആക്ഷേപം.
പലതരത്തിലുള്ള മാനസീക സംഘർഷങ്ങൾക്കൊണ്ടും സമ്മർദ്ദങ്ങൾക്കൊണ്ടും ആത്മഹത്യകൾ പോലും അടുത്തകാലത്തായി വർധിച്ചിരിക്കുകയാണ് സേനയിലിപ്പോൾ.ഇതിന് പരിഹാരമായി സർക്കാർ തലത്തിലും ഡിപ്പാർട്ട്മെന്റ് തലത്തിലും പല പ്രവർത്തന പദ്ധതികൾക്കുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഏതൊരു തൊഴിലാളി കൂട്ടായ്മകളെയും പോലെ അസോസിയേഷൻ അവരുടെ അം​ഗങ്ങളുടെ വിഷയങ്ങളിലെടുക്കുന്ന സുതാര്യമായ നിലപാടുകളാണ് ഇവിടെയും പ്രാധാനം.

Leave a Reply

Your email address will not be published. Required fields are marked *